വാഹനം ഓടിക്കാന്‍ ആവശ്യമായ ഡ്രൈവിങ് ലൈസന്‍സ് ഒരു ഐഡി പ്രൂഫ് കൂടി ആണ്. യാത്രക്കിടയിലോ , മറ്റോ ഈ ലൈസന്‍സ് നഷ്ടപ്പെട്ടുപോയാല്‍ നിങ്ങള്‍ എന്ത് ചെയ്യും. എങ്ങനെ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കുമെന്ന് അറിയുമോ. ഓഫ്ലൈനിലും ഓണ്‍ലൈനിലും ലൈസന്‍സ് ലഭിക്കുവനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഡ്രൈവിംഗ് ലൈസന്‍സിന്റെ നമ്ബര്‍ അറിയാമെങ്കില്‍ നിങ്ങള്‍ക്ക് വളരെ ലളിതമായി ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കാവുന്നതാണ്. ആദ്യം എല്‍എല്‍ഡി ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. ലഭ്യമായ അപ്ലോഡ് ഓപ്ഷന് വഴി ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. പൂരിപ്പിച്ച എല്‍എല്‍ഡി ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് ആവശ്യമുള്ളിടത്ത് ഫോട്ടോഗ്രാഫുകള്‍ അറ്റാച്ചുചെയ്ത് ഫോമില്‍ ഒപ്പിടുക.
ലൈസന്‍സ് നമ്ബര്‍ കൂടി ഉണ്ടെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റിനായി ഓണ്‍ലൈന്‍ വഴി അപേഷിക്കാവുന്നതാണ്. ഡ്രൈവിംഗ് ലൈസന്‍സ് ഓണ്‍ലൈന്‍ വഴി അപേഷിക്കുന്നതിന് നിങ്ങള്‍ 500 രൂപ ഫീസായി നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ വഴി അപേഷിക്കുന്നതിന് ആദ്യം തന്നെ https://mvd.kerala.gov.in/ എന്ന വെബ്സൈറ്റ് പരിശോധിക്കുക. അതില്‍ ലൈസന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്യുമ്ബോള്‍ 10 ഓപ്ഷനുകള്‍ ലഭിക്കുന്നു. അതില്‍ “Duplicate License” എന്ന ഓപ്ഷനിലും ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഓപ്പണായി വരുന്ന വിന്‍ഡോയില്‍ മൂന്ന് കാര്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. അതില്‍ ആദ്യം നല്‍കിയിരിക്കുന്നത് നിങ്ങളുടെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ആണ്. ശേഷം നിങ്ങളുടെ നഷ്ടമായ ലൈസന്‍സിന്റെ നമ്ബറും ജനന തീയതിയും നല്‍കുക. നിങ്ങളുടെ ഡേറ്റ് ഓഫ് ബര്‍ത്ത് തെളിയിക്കുന്ന എന്തെങ്കിലും പ്രൂഫ് നല്‍കുകയും വേണം.
ഇതിന് ശേഷം ആവശ്യമായ ഫീസ് അടച്ച് ഡൂപ്ലിക്കേറ്റ് ലൈസന്‍സിനായി അപേക്ഷിക്കാവുന്നതാണ്.