ബിവ്​റേജസിന്​ മുന്നില്‍ പ്രതിഷേധം; കൊടിക്കുന്നില്‍ സുരേഷ് അറസ്​റ്റില്‍ – Sreekandapuram Online News-
Sat. Sep 19th, 2020




കൊട്ടാരക്കര: ബിവ്​റേജസ്​ കോര്‍പറേഷന്​ മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ കൊടിക്കുന്നില്‍ സുരേഷ്​ എം.പിയെ അറസ്​റ്റ്​ ചെയ്​തു. കൊട്ടാരക്കരയില്‍ ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇൗ ബിവ്​റേജസ്​ കോര്‍പറേഷന്‍ മാറ്റിസ്​ഥാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഹൈകോടതി കേസ്​ നിലനില്‍ക്കുന്നുണ്ട്​. ഇതിനിടെയാണ്​ ബിവ്​റേജസ്​ തുറന്നത്​. കേസ്​ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു തീരുമാനമുണ്ടാകുന്നതുവരെ ഔട്ട്​ലെറ്റ്​ തുറക്കരുതെന്ന്​ ആവശ്യപ്പെട്ടായിരുന്നു എം.പിയുടെയും യു.ഡി.എഫ്​ അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധം.




By onemaly