Mon. Jan 18th, 2021




 

ഇരിക്കൂർ:സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് “മഴയെത്തും മുമ്പേ നാടും വീടും വൃത്തിയാക്കാം” ത്രീ ഡേ മിഷൻ പദ്ധതിയുടെ ഭാഗമായി കൂരാരി ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഇരിക്കൂർ പാലവും അനുബന്ധ ഓവുചാലുകളും
PWD ഓഫീസ് പരിസരം മുതൽ കുരാരിപള്ളി വരെയുള്ള റോഡിനു ഇരുവശവും ഉള്ള റോഡിനപകടമായി നിൽക്കുന്ന കാടുകൾ ” വെട്ടി തെളിയിച്ചും ഓവുചാലുകൾ
വൃത്തിയാക്കിയും ദിനേന നൂറു കണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോവുന്ന ഇരിക്കൂർപാലം മഴക്കാലം എത്തിയാൽ വെള്ളം കെട്ടിനിന്ന് യാത്രക്കാർക്ക് ദുസ്സഹമായി തീരാറുണ്ട്..
ഈ ശുചീകരണപദ്ധതിയുടെ ശാഖാതല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് കൂടാളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻസാഫ് കെ.ടി. നിർവഹിച്ചു സി.സി അബ്ദുൽ ജബ്ബാർ, കെ.പി മുഹമ്മദ്‌ റയീസ്, എ.സി സുഹൈൽ, എൻ.പി ശാമിൽ, കെ.വി ഹഷീം, മുഹമ്മദ്‌ റാഹിൽ തുടങ്ങിയവർ നേതൃത്യം നൽകി






By onemaly