പടിയൂര്‍ പഞ്ചായത്തിലെ ആലത്തു പറമ്പില്‍ തരിശു ഭുമി കൃഷിയോഗ്യമാക്കി വിത്തു വിതച്ചു. – Sreekandapuram Online News-
Mon. Sep 21st, 2020
തരിശു ഭുമി കൃഷിയോഗ്യമാക്കി വിത്തു വിതച്ചു.

ശ്രീകണ്ഠാപുരം: 12 വര്‍ഷത്തോളം കാടുമൂടിക്കിടന്ന തരിശുഭൂമി കൃഷിയോഗ്യമാക്കി വിത്തു വിതച്ചു.. പടിയൂര്‍ പഞ്ചായത്തിലെ ആലത്തു പറമ്പിലാണ് മഹിളാ അസോസിയേഷന്‍ യൂണീറ്റും, എം.കെ.എസ്.പിയും ചേര്‍ന്ന് അര ഏക്കറിലധികം സ്ഥലത്ത് കോവിഡ് കാലത്ത്  നെല്‍കൃഷി ചെയ്തത്.
ആലത്തു പറമ്പിലെ മഹിളാ കിസാന്‍ ശാസ്തീകരണ പരിയയോജനയും മഹിളാ അസോസിയേഷന്‍ യൂണീറ്റ് പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ്് പദ്ധതി നടപ്പിിലാക്കിയത്.. പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.മോഹനന്‍ വിത്തെറിഞ്ഞ് ചടങ്ങിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. അത്യുല്‍പാദന ശേഷിയുള്ള ഉമ നെല്‍ വിത്താണ് ഇവര്‍  കൃഷിക്കായി തെരഞ്ഞെടുത്തത്. 13 ഓളം മെമ്പര്‍മാരും തൊഴിലുറപ്പ് തൊഴിലാളികളും പ്രവര്‍ത്തിയില്‍ പങ്കു ചേര്‍ന്നു.  ടി. ശ്രീജ, ശോഭ വി, ദീപ  സി.എച്ച്., രജനി സി.കെ, സരസ്വതി കെ, സുലോചന പി, ഷൈമ പി, രജിത കെ, സിന്ധു പി.വി, ലീല ടി.വി., ഉഷ കെ, പ്രീത തുടങ്ങിയവരുടെ നേതൃത്യത്തിലാണ് കൃഷി ആരംഭിച്ചിരിക്കുന്നനത്.

(പടം. ആലത്തുപറമ്പില്‍ കരനെല്‍കൃഷിയുടെ ഉദ്ഘാടനം പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംഎം മോഹനന്‍ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു)
By onemaly