Wed. Sep 30th, 2020




ത​ല​ശേ​രി: കൊ​വി​ഡ് ബാ​ധി​ച്ച്‌ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ തിങ്കളാഴ്ച രാ​ത്രി മ​രിച്ച ധ​ര്‍​മ്മ​ടം ചാ​ത്തോ​ടം ഫ​ര്‍​സാ​ന മ​ല്‍​സി​ലി​ല്‍ ആ​സി​യ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നലെ ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ക​ബ​റ​ട​ക്കി.

ആ​സി​യ മ​ര​ണ​പ്പെട്ട​തോ​ടെ ആ ​കു​ടും​ബ​വു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. ഇ​തി​നു പു​റ​മെ ത​ല​ശേ​രി മ​ത്സ്യ മാ​ര്‍​ക്ക​റ്റ് അ​ധി​കൃ​ത​ര്‍ അ​ട​ച്ചു. മ​ത്സ്യ​മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദ​മാ​യ സ​മ്ബ​ര്‍​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ ആ​ളു​ക​ളു​ടേ​യും സ്ര​വം പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ആ​സി​യയെ ചി​കി​ത്സി​ച്ച ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ പ്ര​മു​ഖ ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ ഹൈ ​റി​സ്കി​ല്‍​പെ​ട്ട 15 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടേ​യും കൊ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ്.

24 അം​ഗ​ങ്ങ​ളു​ള്ള ആ​സി​യ​യു​ടെ കു​ടും​ബ​ത്തി​ല്‍ ഇ​തു​വ​രെ എ​ട്ട് പേ​ര്‍​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​സി​യ​യു​ടെ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ധ​ര്‍​മ്മ​ടം പ​ഞ്ചാ​യ​ത്തി​ല്‍ പെ​ട്ട വാ​ര്‍​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചു .ഈ ​വാ​ര്‍​ഡി​ലെ വീ​ടു​ക​ളി​ലേ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് വ​ള​ണ്ടി​യ​ര്‍​മാ​രെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.




By onemaly