സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു – Sreekandapuram Online News-
Fri. Sep 25th, 2020
തിരുവനന്തപുരം> കോവിഡ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സാനിറ്റൈസറുകളുടെയും മാസ്‌കുകളുടേയും വില സര്‍ക്കാര്‍ നിശ്ചയിച്ചു. രണ്ടു ലയര്‍ ഉള്ള 2 പ്ലൈ മാസ്‌കിന് പരമാവധി 8 രൂപയും മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയും മാത്രമേ വില ഈടാക്കാന്‍ പാടുള്ളു.

200 മില്ലീലിറ്റര്‍ സാനിറ്റെസറിന് 100 രൂപയാണ് വില. ജില്ലയില്‍ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, വിലക്കയറ്റം എന്നിവ തടയുന്നതിനു കര്‍ശന പരിശോധന നടത്തുമെന്നു ജില്ലാ സപ്ലൈക്കോ ഓഫീസര്‍ അറിയിച്ചു.ജൂണ്‍ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാവുക.
By onemaly