കൊവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വിതരണം ഇന്നു മുതൽ ആരംഭിക്കും. ജൂണ്‍ 6 വരെയാണ് വിതരണം. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ തുക എത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം നല്‍കണം.