ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പെണ്‍കുട്ടിയെ ബൈക്കില്‍ യുവാവിന്റെ വീട്ടില്‍ കൊണ്ടുപോയും മറ്റിടങ്ങളില്‍വച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടി; ഒളിവിലായിരുന്നു യുവാവിനെ പിടികൂടി പൊലീസ് – Sreekandapuram Online News-
Sat. Sep 26th, 2020




മലപ്പുറം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. പെണ്‍കുട്ടിയെ ബൈക്കില്‍ യുവാവിന്റെ വീട്ടില്‍ കൊണ്ടുപോയും മറ്റിടങ്ങളില്‍വച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടി. ഒളിവിലായിരുന്നു യുവാവിനെ പിടികൂടി പൊലീസ്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ പോയ യുവാവിനെ പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പുലാമന്തോള്‍ കട്ടുപ്പാറയിലെ ചെമ്മല മുഹമ്മദ് സുഹൈല്‍(22) ആണ് അറസ്റ്റിലായത്. 2019 ഒക്ടോബര്‍ ഒമ്ബതിന് പെണ്‍കുട്ടിയെ ബൈക്കില്‍ യുവാവിന്റെ വീട്ടില്‍ കൊണ്ടുപോയും മറ്റിടങ്ങളില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി മുങ്ങിയ ബംഗാളി അഞ്ചുവര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മലപ്പുറം എടക്കുളത്തുനിന്ന്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതിയെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമ ബംഗാളിലെ പൂര്‍വ്വസ്ഥലി ഗ്രാമക്കാരനായ ബാപ്പി ഷെയ്ഖ് (26) ആണ് അറസ്റ്റിലായത്.2015 ലാണ് സംഭവം.ബന്ധുവായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പൊലീസില്‍ പരാതി ലഭിച്ചയുടന്‍ ഇയാള്‍ മുങ്ങുകയായിരുന്നു.കൂലിപ്പണിക്കാരനായ പ്രതി ആറ് മാസം മുമ്ബ് തിരിച്ചുവന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണത്തിലായിരുന്നു.

തിരുന്നാവായക്കടുത്ത എടക്കുളത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതി റിമാന്റ് ചെയ്തു സിഐ.ടി.പി.ഫര്‍ഷാദ്, എസ്‌ഐ.ജലീല്‍ കറുത്തേടത്ത്, അഡീഷണല്‍ എസ്‌ഐ.സി. ഷിബു, സി.പി.ഒ.മാരായ ലക്ഷ്മണന്‍ ,പ്രജീഷ് എന്നിവര്‍ അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കി.




By onemaly