ബി.പി.എല്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്കുള്ള 1000 രൂപ ധനസഹായ വിതരണം ചൊവ്വാഴ്ച മുതല്‍ – Sreekandapuram Online News-
Thu. Sep 24th, 2020
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ കൊവിഡ് സാമ്ബത്തിക പാക്കേജിന്റെ ഭാഗമായി ബി.പി.എല്‍ ,അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്കുള്ള ധനസഹായ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതമാണ് നല്‍കുക. ജൂണ്‍ ആറു വരെയാണ് വിതരണം. സഹകരണ ബേങ്ക് ജീവനക്കാര്‍ അര്‍ഹരുടെ വീടുകളില്‍ തുക നേരിട്ട് എത്തിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. 14,78,236 കുടുംബങ്ങളാണ് അര്‍ഹരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണ ബേങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കും. മ​റ്റു ആനുകൂല്യങ്ങളൊന്നും കൈപ്പ​റ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പ​റ്റുമ്ബോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്.

അതേസമയം, മരണശേഷവും ഗൃഹനാഥയുടെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യാത്ത ചില കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹതയുടെ മ​റ്റു മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുന്ന പക്ഷം റേഷന്‍ കാര്‍ഡില്‍ പേരുള്ള മ​റ്റൊരു മുതിര്‍ന്ന കുടുംബാംഗത്തിന് സത്യവാങ്മൂലം നല്‍കി പണം വാങ്ങാം.
Total Page Visits: 1 - Today Page Visits: 1

By onemaly