കേരളത്തില്‍ ഒരു കൊറോണ മരണംകൂടി; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായില്ല; സംസ്ഥാനത്ത് മരണം ആറായി – Sreekandapuram Online News-
Sun. Sep 27th, 2020
കോഴിക്കോട്: കേരളത്തില്‍ ഒരു കൊറോണ വൈറസ് രോഗി കൂടി മരണപ്പെട്ടു. കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനിയായ ആയിഷ(62) ആണ്് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ നാഡീ സംബന്ധമായ ചികിത്സയിലായിരുന്നു ഇവര്‍. ആയിഷയ്ക്ക് എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇവരുടെ കുടുംബത്തിലെ എഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേരളത്തിലെ കൊറോണ വൈറസ് ബാധിച്ചുള്ള മരണം ആറായി.
By onemaly