താഴെപ്പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു:-SSLC / HSE / VHSE പരീക്ഷകള്‍-കളക്ടർ അറിയിപ്പ് – Sreekandapuram Online News-
Sun. Sep 27th, 2020
കോവിഡ് 19 ന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട SSLC / HSE / VHSE പരീക്ഷകള്‍ 2020 മെയ് 26 മുതല്‍ 30 വരെ യുള്ള തിയ്യതികളില്‍ നടക്കുകയാണ്. ജില്ലയില്‍ SSLC 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും,
HSE -157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427( plus1-30350 + plus2-33924),
VHSE – 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളും,ആകെ 1,04,064 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.-കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ കേന്ദ്രങ്ങളില്‍ ആരോഗ്യ സംബന്ധമായ മുന്‍കരുതല്‍ എടുക്കേണ്ടതും,സമയബന്ധിതമായും ,സുരക്ഷിതമായും പരീക്ഷ നടത്തേണ്ടതുമുണ്ട്. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു:

1.ആരോഗ്യ വകുപ്പ് അനുശാസിക്കുന്ന എല്ലാ അടിസ്ഥാന സൌകര്യങ്ങളും സുരക്ഷ ക്രമീകരണങ്ങളും പരീക്ഷ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്ന് സ്ക്കൂള്‍ PTA യുടെ പരിപൂര്‍ണ്ണ പങ്കാളിത്വത്തോടുകൂടി തദ്ദേശ സ്വയം ഭരണ സ്ഥാപനം ഉറപ്പുവരുത്തേണ്ടതാണ്.

2.പരീക്ഷ കേന്ദ്രങ്ങളില്‍ തെര്‍മ്മല്‍ സ്കാനിംഗ് ഉള്‍പ്പെടയുള്ള പരിശോധന നടത്തുന്നതിലേക്കായി രണ്ട് ഫീല്‍ഡ് ലവല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തേണ്ടതാണ്.

3.പരീക്ഷ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തേണ്ടതുമാണ്.

4. ഹോം ക്വാറന്റൈന്‍ ആക്കപ്പെട്ട വീടുകളില്‍ നിന്നും വരുന്ന കുട്ടികളുടെ വിവരങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വാര്‍ഡ് സമിതി, ബന്ധപ്പെട്ട സ്ക്കൂള്‍ അധികാരികളെ 25.05.2020 ന് 2 മണിക്ക് മുന്‍പായി അറിയിക്കേണ്ടതാണ്.

5.ഹോം ക്വാറന്റൈന്‍ ആക്കപ്പെട്ട വീടുകളില്‍ നിന്നും വരുന്ന കുട്ടികള്‍ക്ക് ട്രിപ്പിള്‍ ലയര്‍ മാസ്ക്ക് ലഭ്യമാണെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടിമാര്‍ ഉറപ്പുവരുത്തേണ്ടതാണ്.

6.എല്ലാ വാര്‍ഡുതല സമിതിയും/ സ്ക്കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടുള്ള യാത്ര സൌകര്യം ഉറപ്പുവരുത്തേണ്ടതാണ്.

7. ആവശ്യമായ സുരക്ഷ സംവിധാന ഒരുക്കുന്നതിനും, പരീക്ഷ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കേണ്ടതാണ്.

8. മേല്‍ നിര്‍ദ്ദേശങ്ങല്‍ പാലിച്ചുകൊണ്ടാണ് പരീക്ഷകള്‍ നടത്തപ്പെടുന്നതെന്ന് വിദ്യാഭ്യാസ ഉപ.ഡയറക്ടര്‍ ഉറപ്പുവരുത്തേണ്ടതാണ്.
By onemaly