Tue. Sep 29th, 2020




കണ്ണൂർ : ജില്ലയിൽ റിമാന്‍ഡ് പ്രതികള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിൽ പിടിയിലായ റിമാന്‍ഡ് പ്രതികള്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്ത എടക്കേപ്പുറം സ്വദേശിയായ യുവാവിനാണ് പരിശോധനയിൽ രോഗബാധ കണ്ടെത്തിയത് . ഇതോടെ സ്‌റ്റേഷനില്‍ ആ സമയത്തുണ്ടായിരുന്ന എസ്‌ ഐ ഉൾപ്പെടെ 27 പോലീസുകാർ ക്വാറന്റീനില്‍ പോകാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകിയത്. ചിലപ്പോൾ പോലീസ് സ്റ്റേഷൻ അടച്ചിടാനും സാധ്യതയുണ്ട് .

ഒരു വനിതാ പോലീസിന്റെ പരാതിയിലാണ് പോലീസ് ഈയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ കണ്ണപുരം പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഭക്ഷണം കഴിക്കുന്ന ഹോട്ടല്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്.വ്യാഴം ശനി ദിവസങ്ങളിലാണ് പ്രതികള്‍ ജയിലില്‍ എത്തിയത്.

ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 21 ന് കീഴടങ്ങിയ ആയുധനിയന്ത്രണ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്ത യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ഈ വിഷയത്തിൽ ചെറുപുഴ സ്റ്റേഷനിലെ വനിതാ പോലീസ് ഉൾപ്പെടെ 7 പോലീസുകാരോഡും , കോടതി ജീവനക്കാരോടും ക്വാറന്റീനില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നൽകി.പയ്യന്നൂര്‍ കോടതി അടച്ചു.




By onemaly