കണ്ണൂരിൽ ഇന്ന് 10 പേര്‍ക്ക് കൊവിഡ് – Sreekandapuram Online News-
Sat. Sep 26th, 2020




കണ്ണൂര്‍, കണ്ണൂരിൽ ഇന്ന് 10 പേർക്ക്  ധർമ്മടം 3  പന്ന്യന്നൂർ- 1  കരിയാട് -1 കുട്ടിമാക്കൂൽ -1 ചെറുപുഴ- 1 ചെറുകുന്ന് -1 മാങ്ങാട്ടിടം -1 പാനൂർ -1. അഞ്ചു പേർ വിദേശരാജ്യങ്ങളിൽ നിന്നു വന്നവരാണ് . ബാക്കി അഞ്ചു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ . മെയ് 17 ന് കൊച്ചി വിമാനത്താവളം വഴി അബൂദാബിയിൽ നിന്നും എക്സ് 452 വിമാനത്തിലെത്തിയ മാങ്ങാട്ടിടം സ്വദേശി 32 കാരൻ , പാനൂർ സ്വദേശി 34 കാരൻ , തലശ്ശേരി കുട്ടിമാക്കൂൽ സ്വദേശി 28 കാരൻ , ദുബൈയിൽ നിന്നുള്ള ഐഎക്സ് 434 വിമാനത്തിലെത്തിയ പാനൂർ കരിയാട് സ്വദേശി 49 കാരൻ , മെയ് 12 ന് ദുബൈയിൽ നിന്നുള്ള ഐഎക്സ് 814 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ ചൊക്ലി സ്വദേശി 73 കാരൻ ( ഇപ്പോൾ താമസം പന്ന്യന്നൂർ ) എന്നിവരാണ് വിദേശത്ത് നിനത്തിയവർ .
ധർമടം സ്വദേശികളായ 35 വയസ്സുള്ള ഒരു സ്ത്രീ , 36 വയസ്സുള്ള രണ്ടു സ്ത്രീകൾ , ചെറുകുന്ന് സ്വദേശി 33 കാരൻ , ചെറുപുഴ സ്വദേശി 49 കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത് . ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 188 ആയി . ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . നിലവിൽ 10975 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട് . ഇവരിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 54 പേരും , അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ 43 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 22 പേരും കണ്ണൂർ ജില്ലാശുപത്രിയിൽ 18 പേരും വീടുകളിൽ 10838 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത് , ഇതുവരെ 5750 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5526 എണ്ണത്തിന്റെ ഫലം വന്നു . ഇതിൽ 5221 എണ്ണം നെഗറ്റീവാണ് . 224 എണ്ണത്തിന്റെ ഫലം ഭിക്കാനുണ്ട് .
ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്ബുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്




By onemaly