
തിരുവനന്തപുരം: നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതാണെങ്കില് ഏതുതരം എതിര്‍പ്പിനെയും വകവെയ്ക്കേണ്ടതില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിരിക്കുകയാണ്. നമ്മള് ശ്രമിച്ചാല്‍ കുറേ വ്യവസായങ്ങള്‍ ഇങ്ങോട്ടു കൊണ്ടുവരാനാകും. അതിനായി എംബസികളെ ബന്ധപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികള്‍, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുമ്ബോള്‍ അദ്ദേഹം വ്യക്തമാക്കി. ഏതു നല്ല കാര്യത്തിലും എതിര്‍പ്പുണ്ടാകും. നാടിനുചേരുന്നതും നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതുമാണെങ്കില്‍ ഏതുതരം എതിര്‍പ്പിനെയും വകവെക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.