Thu. Oct 1st, 2020




കണ്ണൂര്‍:കണ്ണൂരിൽ 12 പേർക്ക്  കാറാണ. തലശ്ശേരി മേക്കുന്ന് 4 , ധർമ്മടം 3 , പിണറായി 1 , പയ്യന്നൂർ 1 , ചപ്പാരപ്പടവ് 1 , വേങ്ങാട് 1 , പെരിങ്ങത്തൂർ 1.  ഇവരിൽ മൂന്നു പേർ വിദേശരാജ്യങ്ങളിൽ നിന്നും ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് . മൂന്നു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ , മെയ് 12 ന് ദുബൈയിൽ നിന്നുള്ള ഐഎക്സ് 814 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂർ സ്വദേശി 67 കാരൻ , 16 ന് ദുബൈയിൽ നിന്നുള്ള ഐഎക്സ് 434 വിമാനത്തിൽ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39 കാരൻ , 20 ന് റിയാദിൽ നിന്നുള്ള എഐ 1912 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 42 കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ . അഹമ്മദാബാദിൽ നിന്ന് മെയ് ആറിനെത്തിയ ഇപ്പോൾ മേക്കുന്നിൽ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ 31 കാരനും 61 കാരനും , പാനൂർ സ്വദേശി 31 കാരൻ , ചൊക്ലി സ്വദേശി 47 കാരൻ , 14 ന് എത്തിയ പാനൂർ പെരിങ്ങത്തൂർ സ്വദേശി 60 കാരൻ , 15 ന് രാജധാനി എക്സ്പ്രസിൽ മഹാരാഷ്ട്രയിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴിയെത്തിയ പിണറായി സ്വദേശി 45 കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും  എത്തിയവർ.
42 ഉം 17 ഉം വയസ്സ് പ്രായമുള്ള ധർമടം സ്വദേശികളായ മൂന്നു പേർക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത് . ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 178 ആയി . ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . നിലവിൽ 10737 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട് . കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 56 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 42 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 24 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 പേരും വീടുകളിൽ 10598 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത് . ഇതുവരെ 5600 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 5344 എണ്ണത്തിന്റെ ഫലം വന്നു . ഇതിൽ 5051 എണ്ണം നെഗറ്റീവാണ് . 256 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട് .
ധർമ്മടത്ത് ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയ ധർമ്മടം സ്വദേശികളായ ദമ്പതികളുടെ 3 ബന്ധുക്കൾക്കാണ് ഇന്ന് രോഗം സ്ഥിരികരിച്ചത്
ജില്ലയിൽ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി, പന്ന്യന്നൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 19 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.




By onemaly