സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മരിച്ചത് വയനാട് സ്വദേശിനി – Sreekandapuram Online News-
Mon. Sep 28th, 2020
കോഴിക്കോട്> സംസ്ഥാനത്ത് ഒരാള് കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന വയനാട് സ്വദേശി ആമിന(53) യാണ് മരിച്ചത്.സംസ്ഥാനത്ത് ഇതോടെ അഞ്ച് മരണമായ

കാന്സര് രോഗബാധിതയായിരുന്നു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര് ആദ്യം സ്വകാര്യ ആശുപത്രിയില് ചികിത്സ തേടിയിരുന്നു. അപ്പോഴാണ് കോവിഡ് ലക്ഷണങ്ങള് കണ്ടത്. പിന്നീട് സ്രവ പരിശോധനയില് രോഗം സ്ഥിരീകരിച്ചു. തുടര്ന്ന് നാല് ദിവസം മുമ്ബാണ് ഇവരെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്.

കാന്സര് ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പടര്ന്നിരുന്നു.കോവിഡ് കൂടി ആയതോടെ ആരോഗ്യനില വഷളായി. വെന്റിലേറ്ററിലേക്ക് മാറ്റി ചികിത്സ തുടങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഇവര്ക്ക് എവിടെനിന്നാണ് രോഗം വന്നത് എന്ന് വ്യക്തമായിട്ടില്ല.
By onemaly