Thu. Oct 1st, 2020




നായാട്ടുപാറ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് കാരണം മാറ്റിവെച്ച പരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ സുഖമമായ പരീക്ഷനടത്തിപ്പിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് – യൂത്ത് കെയറിന്റെ സഹകരണത്തോടെ കെ.പി.സി ഹയർ സെക്കന്ററി സ്കൂൾ, പട്ടാന്നൂർ ശുചീകരിച്ച് അണുവിമുക്തമാക്കി. മട്ടന്നൂർ നിയോജക മണ്ഡലത്തിൽ പരീക്ഷ നടക്കുന്ന മറ്റ് കേന്ദ്രങ്ങളിലും ശുചീകരണ പ്രവർത്തികൾ നടന്ന് വരികയാണ്. നിയോജക മണ്ഡലത്തിൽ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ട മാസ്ക്കുകളും കെ.എസ്.യു നിർമ്മിച്ച് നൽകുന്നുണ്ട്. ഇന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ വിജയൻ.സി, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ആർ.കെ നവീൻ കുമാർ, സന്തോഷ്‌.ഒ.എം, രാമചന്ദ്രൻ കുന്നോത്ത്, ജിതിൻ.പി.കെ, നവീൻ കൊളപ്പ, അക്ഷയ്, സുധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.




By onemaly