പരിയാരത്ത് ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. KNRvartha May 24, 2020 – Sreekandapuram Online News-
Sun. Sep 20th, 2020




കണ്ണൂർ : തലയിൽ ചക്ക വീണ് പരിക്കേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ ആൾക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു . കാസർകോട് ജില്ലയിലെ ബേളൂർ സ്വദേശിയായ 43 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇയാൾക്ക് രോഗ ലക്ഷണം ഉണ്ടായിരുന്നില്ല . വിദേശത്ത് നിന്ന് എത്തിയവരുമായോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വിവരം . ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു . സമാന രീതിയിൽ മറ്റ് രോഗങ്ങൾക്ക് പരിയാരത്ത് ചികിത്സ തേടിയ രണ്ട് പേർക്ക് നേരത്തെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു . ഇതോടെ മറ്റ് അസുഖങ്ങളുമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സ തേടി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി . മുൻകരുതലിന്റെ ഭാഗമായാണ് ഇവരുടെ സവം പരിശോധനക്കയച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി . പേരാവൂരിനടുത്ത് വാഹനപകടത്തിൽ പരിക്കേറ്റ് പരിയാരത്ത് ചികിത്സ തേടിയ പുതുച്ചേരി സ്വദേശിക്കും പ്രസവ ചികിത്സക്കെത്തിയ അപൂങ്കുന്നിലെ ആദിവാസി യുവതിക്കും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അതേസമയം ദുബൈയിൽ നിന്ന് ഇന്നല രാത്രി കരിപ്പൂരിലെത്തിയ രണ്ട് പേർക്ക് കൊവിഡ് ല ക്ഷണങ്ങൾ കണ്ടു . ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്




By onemaly