നാളെ ഇറച്ചി, മത്സ്യ കടകള്‍ക്ക് പ്രവര്‍ത്തിക്കാം; തുണിക്കടകള്‍, ബേക്കറി, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ വൈകീട്ട് ഏഴു മണി വരെ തുറക്കാം; ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താം; പെരുന്നാള്‍ പ്രമാണിച്ച്‌ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇങ്ങനെ – Sreekandapuram Online News-
Tue. Sep 22nd, 2020
തിരുവനന്തപുരം: നാളെ റമാദാന്‍ പ്രമാണിച്ച്‌ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. തുണിക്കടകള്‍, ബേക്കറി, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്ത് പ്രവര്‍ത്തിക്കാവുന്നതാണ്.ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പെരുന്നാള്‍ പ്രമാണിച്ച്‌ ഞായറാഴ്ചകളില്‍ പാലിച്ചുവരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.തുടര്‍ന്നാണ് എതെല്ലാം മേഖലകളിലാണ് ഇളവുകള്‍ എന്ന് വ്യക്തമാക്കുന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തുവിട്ടത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
By onemaly