ചെറിയ പെരുന്നാള്‍ ‍ഞായറാഴ്ച,​ രാത്രി നിയന്ത്രണങ്ങളില്‍ ഇളവ്,​ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ – Sreekandapuram Online News-
Thu. Sep 24th, 2020




തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് ഖാ​സിമാര്‍ അറിയിച്ചു. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്.

ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കില്‍ നാളെയും ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ തുറക്കാന്‍ അനുവദിക്കും. ഈ ഞായറാഴ്ച പെരുന്നാള്‍ ആവുകയാണെങ്കില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




By onemaly