ലോ​ക്ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ ഭക്ഷണം വിളമ്ബി: കോഴിക്കോട് ഇന്ത്യന്‍ കോഫി ഹൗസ് പോലീസ് അടപ്പിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020




കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​മം ലം​ഘി​ച്ച്‌ ഭക്ഷണം വിളമ്ബിയ കോ​ഴി​ക്കോ​ട്ട് ഇ​ന്ത്യ​ന്‍ കോ​ഫി ഹൗസ് അടപ്പിച്ചു. കോ​ഫി ഹൗ​സി​ല്‍ ഇ​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി പേരാണ് ആഹാരം കഴിക്കാന്‍ എത്തിയത്.

പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടേയും ഭക്ഷണം കഴിക്കാനെത്തിയവരുടേയും മൊഴിയെടുത്തു. തുടര്‍ന്ന് സ്ഥാപനം അടപ്പിച്ചു. കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഭക്ഷണം നല്‍കിയതെന്നാണ് അധികൃതര്‍ പറഞ്ഞതെങ്കിലും പുറത്ത് നിന്നടക്കം നിരവധിയാളുകള്‍ ഇവിടെയെത്തി ഭക്ഷണം കഴിച്ചു. കോ​ഫി ഹൗ​സി​ന്‍റെ പു​റ​ക് വ​ശ​ത്തു​ള്ള ഭാ​ഗ​ത്താ​യി​രു​ന്നു ഭ​ക്ഷ​ണം വിളമ്ബിയത്.

സാമൂഹിക അകലം പാലിക്കാതെ ഒരു മേശയ്ക്ക് ചുറ്റും നാല് പേര്‍ ഇരുന്നാണ് ഭക്ഷണം കഴിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. കോഫി ഹൗസിന് സമീപത്ത് തന്നെ നിരവധി ഹോട്ടലുകളുണ്ട്. ഇവയെല്ലാം പാഴ്സല്‍ മാത്രമാണ് നല്‍കുന്നത്. ഇ​ത് ലം​ഘി​ച്ചാ​ണ് കോ​ഫി ഹൗ​സില്‍ ആ​ളു​ക​ളെ ഇ​രു​ത്തി ഭ​ക്ഷ​ണം ന​ല്‍​കി​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ എ​ത്തി​യ​വ​ര്‍​ക്ക് എ​തി​രെ​യും കേ​സെ​ടു​ക്കും.




By onemaly