കോവിഡ് 19-തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതര്‍ക്കെതിരെ കേസെടുത്തു – Sreekandapuram Online News-
Sun. Sep 27th, 2020
കണ്ണൂർ> കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഉത്സവചടങ്ങുകളിൽ ആളുകളെ പങ്കെടുപ്പിച്ച  തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര അധികൃതര്‍ക്കെതിരെ കേസെടുത്തു.  തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ സമാപനമായ കൂടിപ്പിരിയല്‍ ചടങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇരുന്നൂറിലേറെ പേരാണ്‌  ചടങ്ങിനെത്തിയത്‌. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ തിങ്ങിക്കൂടിയതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം   തളിപ്പറമ്പ് പൊലീസാണ് കേസെടുത്തത്.

ഉത്സവങ്ങള്‍ ചടങ്ങ് എന്ന നിലയില്‍ മാത്രം ചുരുക്കണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും പല തവണയായി അഭ്യര്‍ത്ഥിച്ചിരുന്നു. കൂടിപ്പിരിയല്‍ ചടങ്ങ് 2ന് ആരംഭിച്ച് 4 ന് ഇടയില്‍ അവസാനിപ്പിക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്‌ ലംഘിച്ചാണ്‌ ആളുകൾ പങ്കെടുത്തത്‌

 
By onemaly