സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം – Sreekandapuram Online News-
Sun. Sep 20th, 2020




സംസ്ഥാനത്ത് 42 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദിവസമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ 12, കാസര്‍കോട് 7, പാലക്കാട് 5, കോഴിക്കോട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 17 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്. കോഴിക്കോട് രോഗം ബാധിച്ചത് ഹെല്‍ത്ത് വര്‍ക്കര്‍ക്കാണ്.

രണ്ടുപേര്‍ ഇന്ന് രോഗമുക്തരായി. സംസ്ഥാനത്ത് നിലവില്‍ 216 കോവിഡ് രോഗികളാണുള്ളത്.




By onemaly