ഗോഡ് മിഷൻ ട്രസ്റ്റ്‌ ശ്രീകണ്ഠാപുരത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു – Sreekandapuram Online News-
Thu. Sep 24th, 2020
ശ്രീകണ്ഠാപുരം: ഗോഡ് മിഷൻ ട്രസ്റ്റ്‌ ശ്രീകണ്ഠാപുരത്തിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി  കിറ്റുകൾ വിതരണം ചെയ്തു.  കൊറോണ രോഗം സൃഷ്ടിച്ച പ്രതിസന്ധിമൂലം കഷ്ടത അനുഭവിക്കുന്ന  ശ്രീകണ്ഠാപുരം, ചെങ്ങളായി പ്രദേശവാസികളിൽ നിന്നും വളരെ പിന്നോക്കം നിൽക്കുന്നവർക് ആണ് കിറ്റുകൾ വിതരണം ചെയ്തത്. ശ്രീകണ്ഠാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗോഡ് മിഷൻ ട്രസ്റ്റ്‌  സമൂഹ സ്നേഹികളായ പ്രായ ഭേദമന്യേ ഉള്ളവരായ ഒരു കൂട്ടം  ആൾക്കാരുടെ  കൂട്ടായ്മ ആണ്. സമൂഹത്തിന് ഗുണമുള്ള മികച്ച പ്രവർത്തനങ്ങൾ തുടർന്നും കാഴ്ച വയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ട്രസ്റ്റ്‌ മെമ്പർമാർ അറിയിച്ചു.

തുടർന്നുള്ള പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണവും പ്രോത്സാഹനവും തങ്ങൾക്ക് ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ശ്രീകണ്ഠാപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ A. P നിർവഹിച്ചു.
ട്രസ്റ്റ്‌ കൺവീനർ റാസിഖ് A. P സ്വാഗതം പറഞ്ഞു.  ട്രസ്റ്റ്‌ ചെയർമാൻ റഷീദ് N. P അധ്യക്ഷത വഹിക്കുകയും, ട്രഷറർ മുനീർ C. P നന്ദി പറയുകയും ചെയ്തു. ട്രസ്റ്റ്‌ കമ്മിറ്റി അംഗങ്ങൾ ആയ സമദ് ചെങ്ങളായി, നസീബ് K. T, നിസാർ ശ്രീകണ്ഠാപുരം,
റഷീദ് T,  അരുൺ ചുഴലി, ഷാഹിദ്  ചെങ്ങളായി, ഷാനിഫ് കാളിയത്, റൗഫ്. P, ആഷിഖ് നടുവിൽ, ശകീൽ  ശ്രീകണ്ഠാപുരം  എന്നിവർ പങ്കെടുത്തു.
By onemaly