ശ്രീകണ്ഠപുരം: രാജ്യം ലോക്ക് ഡൗണായതോടെ ബ്രേക്ക് ഡൗൺ ആയത് വളയം പിടിക്കുന്ന കൈകളും ഒപ്പം കുടുംബവും. ബഹുഭൂരിപക്ഷം വരുന്ന മോട്ടോർ തൊഴിലാളി വിഭാഗം ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. സഞ്ചാര മേഖല നിശ്ചലമായതോടെ നിരവധി കുടുംബങ്ങളും വരുമാനമില്ലാതെ നട്ടം തിരിയുന്നു.ലോക്ക് ഡൗൺ ഇളവിൽ ഓട്ടോകളും, ടാക്സികളും സ്റ്റാന്റുകളിൽ കാഴ്ചവസ്തുവായി മാറി.
‘ദുരിതക്കയത്തിൽ “ഉലക്ക മദ്ദളത്തോട്…… പരാതി പറയും പോലെ “‘ സ്റ്റാന്റുകളിൽ ഡ്രൈവർമാർ പരസ്പരം മുറുമുറുക്കുന്നു.. കാരണം,യാത്രക്കാരില്ല…ബസ്
ശ്രീകണ്ഠപുരം ടൗൺഓട്ടോ തൊഴിലാളികൾ, ഓട്ടോടാക്സി, ഗുഡ്സ്,ജീപ്പ്, ടൂറിസ്റ്റ് ടാക്സി,
ബസ്സ് തൊഴിലാളികൾ, തുടങ്ങി തികച്ചും സാധാരണക്കാരായ 50 ഓളം ടൗൺ അനുബന്ധ മോട്ടോർ ‘തൊഴിലാളി കുടുംബങ്ങളിൽ അർഹരായവർക്ക്
ഈ ജനപ്രതിനിധിയുടെ ഇടപെടലിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച് നൽകിയത്.