June 29, 2022ഇടുക്കി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും അന്തിച്ചു. ഇനി എന്തു ചെയ്യും? ആകെ കുഴപ്പമായല്ലോ. എന്നാല്‍, ചില ആളുകള്‍ക്ക് ഇതൊരു അവസരമായി തോന്നിയതില്‍ തെറ്റുപറയാനാവില്ല. ലോക് ഡൗണില്‍ കുടുങ്ങിയ ബാല്യകാല സുഹൃത്തിനെ വീട്ടില്‍ വിളിച്ചുകയറ്റിയ ഭര്‍ത്താവിന് ഭാര്യയെയും കൊണ്ട് സുഹൃത്ത് മുങ്ങിയ കഥയാണ് കേള്‍ക്കേണ്ടി വന്നത്. മൂവാറ്റുപുഴയിലെ സംഭവത്തില്‍ ഭര്‍ത്താവിന് ഭാര്യയെ മാത്രമല്ല, തന്റെ കാറും, സമ്ബാദിച്ച്‌ വച്ച സ്വര്‍ണാഭരണങ്ങളും ഒക്കെ നഷ്ടമായി. എന്നാല്‍, ഇടുക്കിയിലെ ഒരു പള്ളിവികാരിയുടെ കഥ വ്യത്യസ്തമാണ്. ലോക്ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും വിശ്വാസികള്‍ ആരും പള്ളിയിലേക്ക് എത്താതിരിക്കുകയും ചെയ്തപ്പോള്‍ പതിവിന് വിപരീതമായി വികാരിക്ക് സന്തോഷം തോന്നി. കാരണം ഇതാണ്:

ഹൈറേഞ്ചിലെ ഒരുഫൊറോന പള്ളിയിലെ വികാരിയാണ് കഥാനായകന്‍. തന്റെ ജോലിക്ക് നിരക്കാത്ത വിധം അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളിമേട അദ്ദേഹം തന്റെ പ്രണയലീലകള്‍ക്ക് വേദിയാക്കിയത്രെ! പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫിനോട് വികാരിക്ക് വല്ലാത്ത പ്രണയം. വികാരിയോട് ഈ വീട്ടമ്മയ്ക്കും അതുപോലെ തന്നെ. ലോക് ഡൗണ്‍ കാലത്ത് ആരും പള്ളിമേടയിലേക്ക് വരുന്നുമില്ല. സ്വസ്ഥം.

വലിയ നോമ്ബിലെ ലോക്ഡൗണ്‍ കാലത്ത് പള്ളിയിലേക്ക് വീട്ടമ്മ ദിവസവും വരുമായിരുന്നുവെന്നാണ് വിവരം. മുന്‍പും ഈ വീട്ടമ്മ സമാന വിവാദങ്ങളില്‍ പെട്ടിരുന്നുവെന്നും സംസാരമുണ്ട്. ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് എന്തെങ്കിലും സംശയം തീര്‍ക്കാന്‍ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാല്‍, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്.

സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികള്‍ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നു. രൂപതയില്‍ നിര്‍ണായക പദവികള്‍ വഹിച്ച വികാരിയെ രക്ഷപ്പെടുത്താന്‍ പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാല്‍ ഉചിതമായ തീരുമാനം സഭാധികാരികള്‍ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാര്‍.

ഏതായാലും വികാരിക്ക് ഒടുവില്‍ പണി കിട്ടി. പള്ളിയുടെ അവിഹിതം നാട്ടില്‍ പാട്ടായതോടെ രൂപത അധികൃതര്‍ അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിയതായാണ് റിപ്പോര്‍ട്ട്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം. ഏതായാലും ഇനി ഹൈറേഞ്ചില്‍ വികാരിമാരെ നിയമിക്കുമ്ബോള്‍ നോക്കിയും കണ്ടും വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്