Tue. Oct 27th, 2020

കണ്ണൂര്: മാഹിയില് വീണ്ടും കൊവിഡ്19 സ്ഥിരീകരിച്ചു. പള്ളൂര് ഇരട്ടപിലാക്കൂല് സ്വദേശിയായ 31 കാരനാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയില് നിന്ന് തിരിച്ചെത്തിയതായിരുന്നു ഇയാള്. പതിനനെട്ടാം തിയതിയാണ് ഇയാള് നാട്ടിലെത്തിയത്. നിലവില് യുവാവ് മാഹി ജനറല് ആശുപത്രിയില് ചികിത്സയിലാണ്. ഈ മാസം 17ന് ദുബായില് നിന്നെത്തിയ ഈസ്റ്റ് പള്ളൂര് സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

ഇയാള് ഞായറാഴ്ച രാത്രി 180 യാത്രക്കാരോടൊപ്പം എയര് ഇന്ത്യ വിമാനത്തില് കണ്ണൂര് വിമാനത്താവളത്തിലിറങ്ങിയിരുന്നു. മാഹി ജനറല് ആശുപത്രിയില് ചികിത്സയിലാണ്. നേരത്തെ മാഹി ചെറുകല്ലായി സ്വദേശി മെഹ്റൂഫ് കണ്ണൂര് പരിയാരം മെഡിക്കല് കോളെജില് കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.