കടകളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ – Sreekandapuram Online News-
Sun. Sep 20th, 2020
കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയ പശ്ചാത്തലത്തില്‍ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്. കടയിലെ ജീവനക്കാരും ഉപഭോക്താക്കളും സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസറിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് കടയുടമകള്‍ ഉറപ്പുവരുത്തണം.

മാര്‍ക്കറ്റുകളില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറിക്ക് മുന്‍ഗണന നല്‍കണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സംവിധാനമൊരുക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അഡീഷണല്‍ എസ്.പി പ്രജീഷ് തോട്ടത്തില്‍, സബ് കളക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എ.ഡി.എം ഇ.പി മേഴ്‌സി, ഡി.എം.ഒ ഡോ. കെ നാരായണ നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു
By onemaly