തിരുവനന്തപുരം:ആരോഗ്യമന്ത്രി കെകെ ഷൈലജ ബിബിസിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ഉണ്ടായ തെറ്റായ പരാമര്‍ശത്തില്‍ തിരുത്തല്‍ വരുത്തി.
ആരോഗ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.
216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്.എന്ന് പറയുന്ന മന്ത്രി
ഈ സംസാരത്തിനിടയില്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ പരാമര്‍ശം തിരുത്തുകയാണെന്നും പറയുന്നു.
മന്ത്രി ഇങ്ങനെയാണ് വിശദീകരിക്കുന്നത്.കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ
പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി.
തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ,
അതേസമയം ആരോഗ്യമന്ത്രി ഗോവ എന്ന് പരാമര്‍ശം നടത്തിയതിനെതിരെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്,ആരോഗ്യമന്ത്രി വിശ്വജിത് റാണ എന്നിവര്‍
രംഗത്ത് വന്നു. ഇരുവരും ട്വിറ്ററില്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചു.
ഗോവ പൂര്‍ണ്ണ സംസ്ഥാനമാണെന്നും കേന്ദ്രഭരണ പ്രദേശമല്ലെന്നും കേരളത്തിലെ ആരോഗ്യ മന്ത്രിയെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഓര്‍മിപ്പിക്കുകയും ഗോവയെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് വ്യക്തമാക്കുകയും ചെയ്തു.