
കൊച്ചി> കോവിഡിനെതിരായ ’കേരളാ മോഡല്‍’ പ്രതിരോധം വിശദീകരിച്ച് ബിബിസി തത്സമയത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. ലോകോത്തര മാധ്യമമായ ബിബിസിയില്‍ കൊറോണ വൈറസിനെ ചെറുത്ത് തോല്പിക്കാന് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരോഗ്യ മന്ത്രി വിശദീകരിച്ചു. തിങ്കളാഴ്ച രാത്രി ഒമ്ബതിനാണ് ബിബിസി വേള്‍ഡ് അതിഥിയായി ആരോഗ്യമന്ത്രി എത്തിയത്. ബിബിസിയിലെ അവതാരികയും ആരോഗ്യ മന്ത്രിയും നടത്തുന്ന സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അവതാരികയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടിയാണ് നല്‍കിയത്. പ്രവാസികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ എന്നിവരുടെ മടങ്ങിവരവിനെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. ആര്‍ദ്രം പദ്ധതി, സംസ്ഥാനത്തെ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ച് എല്ലാം ചോദ്യങ്ങളില്‍ അവതാരിക ഉള്‍പ്പെടുത്തി. ചൈനയിലെ വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ സംസ്ഥാനത്ത് കണ്ട്രോള് റൂ തുറന്ന് മുന്നൊരുക്കങ്ങള്‍ നടത്തിയെന്ന് മന്ത്രി പറഞ്ഞു. രോഗ ലക്ഷണം ഉള്ളവരെ പ്രത്യേകം ക്വാറന്റ്റൈന്‍ ചെയ്തു. പരിശോധനാ നടപടികളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.
നേരത്തെത്തന്നെ വിവിധ രാജ്യന്തര മാധ്യമങ്ങളില്‍ കേരളാ മോഡല്‍ പ്രശംസിക്കപ്പെട്ടിരുന്നു. അന്തര്‍ദേശീയ മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്, പാക്കിസ്ഥാന് മാധ്യമമായ ഡോണ്‍ എന്നിവയില്‍ കേരളത്തിന്റെ മികവിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. വിഡിയോ കാണാം: