കോവിഡ് പ്രതിരോധം; സംഭാവന നല്‍കിയവരില്‍ അസിം പ്രേംജി ലോകത്ത് മൂന്നാമത്; അംബാനിയും അദാനിയും എവിടെ – Sreekandapuram Online News-
Sat. Sep 26th, 2020
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയത് വിപ്രോ ചെയര്‍മാനും സ്ഥാപകനുമായ അസിം പ്രേംജിയാണെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പണം സംഭാവന ചെയ്തവരുടെ ഫോബ്‌സി​ന്റെ ശതകോടീശ്വരമാരുടെ പട്ടികയില്‍ മൂന്നാമതുമാണ് അസീം പ്രേംജി. കൊറോണ വ്യാപനം ശക്​തമായ ഏപ്രില്‍ മാസം തന്നെ അസിം പ്രേജി 1,125 കോടി രൂപയാണ്​ സംഭാവന ചെയ്തത്.

അസിം പ്രേജി ഫൗണ്ടേഷന്‍റെ വകയാണ് ഇതില്‍ ആയിരം കോടി സംഭാവനും നല്‍കിയിരിക്കുന്നത്. വിപ്രോ നൂറു കോടിയും വിപ്രോ എന്‍റര്‍പ്രൈസസ് 25 കോടിയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. ആരോഗ്യ-സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വേണ്ടിയാണ് അസിം പ്രേംജി പണം വകയിരുത്തിയിരിക്കുന്നത്.

ഫോബ്സ് പുറത്തുവിട്ട പട്ടിക പ്രകാരം ഇതുവരെ 77 ശതകോടീശ്വരന്മാരാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിട്ടുള്ളത്. ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ തുക (7549 കോടി) കൊവി‍ഡുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കിയത്. സംഭാവന നല്‍കിയത്.

ബില്‍​ഗേറ്റ്സാണ് രണ്ടാം സ്ഥാനത്ത്. 1925 കോടി രൂപയാണ് ബില്‍ഗേറ്റ്സ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. അതേസമയം ഇന്ത്യയിലെ വലിയ കോടീശ്വരമായ അംബാനിക്കും അദാനിക്കും പട്ടികയില്‍ ഇടം നേടാനാകാതെ പോയതും സോഷ്യല്‍ മീഡിയിയില്‍ വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
By onemaly