മുസ്ലീങ്ങള്‍ കൊറോണ പടര്‍ത്തുന്നുവെന്ന്‌ പ്രചാരണം; യുഎഇയില്‍ ഇന്ത്യക്കാരന് ജോലി നഷ്‌ടമായി – Sreekandapuram Online News-
Sat. Sep 26th, 2020




മനാമ > സാമൂഹ്യ മാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയ ഒരു ഇന്ത്യക്കാരന് കൂടി യുഎഇയില് ജോലി നഷ്ടമായി. ബീഹാര് ചപ്ര സ്വദേശിയായ ബ്രജ്കിഷോര് ഗുപ്തയെയാണ് റാസല് ഖൈമയിലെ മൈനിംഗ് കമ്ബനിയായ സ്റ്റീവന് റോക്ക് പുറത്താക്കിയത്. പ്രചരിപ്പിക്കുന്നതെന്നും ഡല്ഹിയിലെ കലാപത്തില് മുസ്ലീംങ്ങള് കൊല്ലപ്പെട്ടത് ദൈവ നീതിയാണെന്നുമാണ് ഇയാള് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്തത്.

സംഘപരിവാര സംഘടനകളുടെ ചുവട് പിടിച്ച്‌ നടത്തിയ ഈ വിദ്വേഷ പ്രചാരണം വിവാദമായതോടെ കമ്ബനി സംഭവം അന്വേഷിക്കുകയും ഇയാളുടെ പിരിച്ചുവിടുകയായുമായിരുന്നുവെന്ന് കമ്ബനി വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഗള്ഫ് ന്യൂസ് റിപ്പോര്ട്ട് ചെയ്തു. സഹിഷ്ണുതയും സമത്വവൃം പ്രോത്സാഹിപ്പിക്കുന്നതിലും വംശീയതയെയൃം വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സര്ക്കാരിന്റെ നിര്ദേശത്തെ കമ്ബനി പിന്തുണയ്ക്കുന്നുവെന്നും അസ്വീകാര്യമായ പെരുമാറ്റം പുറത്താക്കലിലേക്ക് നയിക്കുമെന്ന് മതപരമോ വംശീയമോ ആയ പാശ്ചാത്തലം കണക്കിലെടുക്കാതെ എല്ലാ ജീവനക്കാര്ക്കും സന്ദേശം അയച്ചതായും കമ്ബനി വൃത്തങ്ങള് അറിയിച്ചു.

സ്വയം ബഹുമാനിക്കാനും നമ്മുടെ നിയമങ്ങളെ ബഹുമാനിക്കാനും കഴിയുന്നില്ലെങ്കില് ജയിലിലേക്കുള്ള ഒരു ഫസ്റ്റ് ക്ലാസ് ടിക്കറ്റോ, പിഴയോ, നാടുകത്തലോ ആവും നിങ്ങള്ക്ക് ലഭിക്കുകയെന്ന് ഈ സംഭവം സൂചിപ്പിച്ച്‌ യുഎഇ രാജകുമാരി ഹെന്ദ് അല് ഖാസിമി ട്വിറ്ററില് പ്രതികരിച്ചു. വിദ്വേഷ പ്രചാരണങ്ങള്ക്ക് ഗള്ഫില് നിരവധി ഇന്ത്യക്കാര്ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. പലരും ശിക്ഷിക്കപ്പെട്ടു. കഴിഞ്ഞ മാസം തന്റെ കവിതയില് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയതിന് ബിസിനസുകാരനും സംവിധായകനുമായ സോഹന് റോയ് മാപ്പ് പറഞ്ഞിരുന്നു. മെയ് ആദ്യത്തില് മൂന്നു ഇന്ത്യക്കാര്ക്കാണ് വര്ഗീയ പ്രചാരണത്തിന് ജോലി പോയത്. ബഹ്റൈനില് സജീവ സംഘപരിവാര് പ്രവര്ത്തകന് മൂന്നു മാസം തടവും നാടുകടത്തലും ശിക്ഷയായി ലഭിച്ചു.




By onemaly