Tue. Sep 29th, 2020




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ച്ചു. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കി. ഒ​രു കി​ലോ​മീ​റ്റ​റി​ന് ഇ​പ്പോ​ള്‍ 70 പൈ​സ​യാ​ണ് മി​നി​മം ചാ​ര്‍​ജ്. ഇ​ത് ഒ​രു രൂ​പ പ​ത്ത് പൈ​സ​യാ​യി ഉ​യ​ര്‍​ത്തി. കി​ലോ​മീ​റ്റ​റി​നു നാ​ല്‍​പ്പ​ത് പൈ​സ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.

ചാ​ര്‍​ജ് വ​ര്‍​ധ​ന ത​ത്കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​ണെ​ന്നും കോ​വി​ഡ് പ്ര​തി​സ​ന്ധി ക​ഴി​ഞ്ഞാ​ല്‍ സാ​ധാ​ര​ണ​നി​ല​യി​ലാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 24 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​ച്ച​തി​നാ​ലാ​ണ് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധി​പ്പി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ന്പോ​ള്‍ പാ​തി സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ള്‍​ക്ക് യാ​ത്ര ചെ​യ്യാ​നാ​കൂ. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി പാ​തി സീ​റ്റു​ക​ള്‍ ഒ​ഴി​ച്ചി​ട​ണം. അ​ങ്ങ​നെ​യേ യാ​ത്ര ചെ​യ്യാ​നാ​കൂ. ജി​ല്ലാ അ​തി​ര്‍​ത്തി​ക്കു​ള്ളി​ലേ ബ​സു​ക​ള്‍ ഓ​ടു​ന്നു​ള്ളു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.




By onemaly