Wed. Sep 30th, 2020




എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല . പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും . എസ്.എസ്.എൽ.സിക്ക് മൂന്നും ഹയർസെക്കൻഡറിക്ക് നാലും വി.എച്ച്.എസ്സിക്ക് അഞ്ചും വിഷയങ്ങളിലാണ് പരീക്ഷ നടക്കാനുള്ളത് . എസ്.എസ്.എൽ.സി പരീക്ഷകൾ മേയ് 26 മുതൽ 28 വരെയാണ് . മേയ് 26 ന മാത് സ് 27 ന് ഫിസിക്സ് , 28 ന് കെമിസ്ട്രി , സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം . ഹാളുകളിൽ സാമൂഹ്യ അകലം നിർബന്ധമാക്കി . ഒരു ബെഞ്ചിൽ രണ്ടുപേരെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക . വിദ്യാർത്ഥികൾ മാസ്ക് നിർബന്ധമായും ധരിക്കണം . ഹാളുകളിൽ സാനിട്ടസറും നിർബന്ധമാക്കിയിട്ടുണ്ട് . പരീക്ഷാകേന്ദ്രത്തിൽ നിന്നകന്ന് മറ്റുസ്ഥലങ്ങളിലായി പോയവർക്കും എഴുതാൻ അവസരമൊരുക്കും . എത്താൻ സാധിക്കുന്ന പരീക്ഷാകേന്ദ്രത്തിന്റെ വിവരം മുൻകൂട്ടി അറിയിക്കണം




By onemaly