Thu. Oct 1st, 2020




കണ്ണൂര്‍, ജില്ലയിൽ മൂന്നു പേർക്കു കൂടി ഇന്ന് ( മെയ് 18 ) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു . രണ്ടു പേർ മുംബൈയിൽ നിന്നെത്തിയവരും ഒരാൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകയുമാണ് . മുംബൈയിൽ നിന്ന് മെയ് ഒൻപതിന് ജില്ലയിലെത്തിയ ചൊക്ലി സ്വദേശി 35 കാരനും മെയ് 10 ന് എത്തിയ പയ്യാമ്പലം സ്വദേശി 31 കാരനുമാണ് പുതുതായി കോവിഡ് രോഗം ബാധിച്ച രണ്ടു പേർ . സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ ആരോഗ്യ പ്രവർത്തക ചിറക്കൽ സ്വദേശിയായ 54 കാരിയാണ് . ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 126 ആയി . ഇതിൽ 118 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു . നിലവിൽ കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5554 പേരാണ് . ഇവരിൽ കണ്ണൂർ ഗവ . മെഡിക്കൽ കോളേജ് ആശുപത്രിയിൽ 27 പേരും കോവിഡ് ചികിൽസാ കേന്ദ്രത്തിൽ 13 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ അഞ്ചു പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 പേരും വീടുകളിൽ 5498 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത് . ഇതുവരെയായി ജില്ലയിൽ നിന്നും 4865 സാമ്പിളുകൾ പരിശോധന യ്ക്കയച്ചതിൽ 4707 എണ്ണത്തിന്റെ ഫലം ലഭ്യമായി . 58 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട് .




By onemaly