തളിപ്പറമ്ബ് താലൂക്ക് ആശുപത്രി വാര്‍ഡുകള്‍ അണുവിമുക്തമാക്കി – Sreekandapuram Online News-
Sun. Sep 20th, 2020
തളിപ്പറമ്ബ്: അഗ്നിശമനസേനയും സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്ന് താലൂക്ക് ഗവ.ആശുപത്രി വാര്‍ഡുകള്‍ അണുവിമുക്തമാക്കുകയും ആശുപത്രിയുടെ പരിസരം മുഴുവന്‍ ശുചീകരിക്കുകയും ചെയ്തു. ശുചീകരണത്തില്‍ 55 സിവില്‍ ഡിഫന്‍സ് അംഗങ്ങളും അഗ്നിശമന സേനാംഗങ്ങളും പങ്കെടുത്തു. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.

ഡോ. എം.വി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി നഴ്സിംഗ് സുപ്രണ്ട് ഓമന, സിവില്‍ ഡിഫന്‍സ് അംഗം അബ്ദുള്ളക്കുട്ടി, സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാലകൃഷ്ണന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍, പ്രേമരാജന്‍ കക്കാടി എന്നിവര്‍ പ്രസംഗിച്ചു. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ജിന്‍സ് തോമസ്, സാബിന്ത്, സതീഷ് കുമാര്‍, അജീഷ്, പ്രദീപന്‍, കെ.സി അനിരുദ്ധന്‍, രാജേഷ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
By onemaly