തിരുവനന്തപുരം:
സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒരു വിദേശ പൗരനടക്കം രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വര്‍ക്കലയില്‍ റിസോര്‍ട്ടില്‍ താമസിച്ച ഇറ്റാലിയന്‍ പൗരനും യുകെയില്‍ നിന്ന് മടങ്ങിയെത്തിയ മലയാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ഇന്നലെ മുതൽ രോഗം സംശയിക്കുന്ന വെള്ളനാട് സ്വദേശിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ ആകെ കോവിഡ് 19 കേസുകള്‍ 22 ആയി. 19 പേര് ചികിത്സയിലാണ്. മൂന്ന് പേരുടെ രോഗം നേരത്തെ ഭേദമായി.
അതേസമയം സംസ്ഥാനത്ത് 5168 പേര് നിരീക്ഷണത്തിലാണ്. 69 പേര് ഇന്ന് അഡ്മിറ്റായി. 1715 സാമ്പിളുകളില്‍ 1132 എണ്ണം നെഗറ്റീവാണ്.