
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍
ഈ മാസം മുപ്പത്തൊന്നുവരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി. പുതുക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അല്പസമയത്തിനുളളില് പുറത്തിറങ്ങും. ഇതിലായിരിക്കും ഇളവുകളെക്കുറിച്ച് പറയുക.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കാര്യമായ ഇളവുകള്‍ ഉണ്ടാവും എന്നാണ് കരുതുന്നത്. മുമ്ബുള്ളതില് നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് പ്രധാനമന്ത്രി നേരത്തേ സൂചിപ്പിച്ചത്.
മാര്‍ച്ച് 25നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.കൊവിഡ് പടരുന്ന സാഹചര്യത്തില്‍ തമിഴ്നാടും മഹാരാഷ്ട്രയും നേരത്തേ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു.