Tue. Oct 27th, 2020




ചെന്നൈ : മഹാരാഷ്ട്രക്കുപിന്നാലെ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി തമിഴ്നാടും. വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിലനില്‍ക്കുന്ന മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെ ആണ് ഇരു സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.

തമിഴ് നാട്ടിലെ 37 ജില്ലകളില്‍ 12 ജില്ലകള്‍ അതിതീവ്ര വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളാണ്. അതിനാല്‍ തന്നെ ഈ 12 ജില്ലകളില്‍ മൂന്നാം ഘട്ട ലോക്ക് ഡൌണ്‍ എങ്ങനെയായിരുന്നു അതുപോലെ തന്നെ ആവും നാലാം ഘട്ടവും. മറ്റ് 25 ജില്ലകളില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നടപ്പാക്കും. ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്നതിന് പാസ് വേണ്ട തുടങ്ങിയ ഇളവുകളാകും ഇവിടെ ലഭിക്കുക. അതേസമയം പൊതുഗതാഗതം ആരംഭിക്കില്ല , കൂടാതെ 12 തീവ്ര ബാധിതജില്ലയിലേക്ക് പോവുന്നതിനായി പാസുകളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതേസമയം നഗര പ്രദേശങ്ങളിലെ ഉള്‍പ്പെടെയുള്ള വ്യാപാര ശാലകള്‍ക്ക് അമ്ബതു ശതമാനം ജീവനക്കാരെ വെച്ചുകൊണ്ട് പ്രവര്‍ത്തിക്കാം

മഹാരാഷ്ട്രയില്‍ നിലവില്‍ 30,000 പേര്‍ക്കാണ് വൈറസ് ബത്ത സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ കോവിഡ് ബാധിതരുടെ മൂന്നിലൊന്നു ശതമാനവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മഹരാഷ്ട്രയില്‍1,606 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 884 കേസുകള്‍ മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്ലെ. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 18,555 ലെത്തി.




By onemaly