Thu. Oct 1st, 2020




റേഷൻ കടയിൽ സാനിട്ടൈസർ ഉപയോഗിക്കാൻ ആവശ്യപ്പെട്ട റേഷൻ ജീവനക്കാരനെ ആക്രമിച്ചു .
കണ്ണൂർ:
ശ്രീകണ്ഠപുരം അരീക്കമലയിൽ പ്രവർത്തിക്കുന്ന ARD 246 ആം നമ്പർ റേഷൻ കട ലൈസൻസി പി ആര്‍ സുഭാഷിന് ആണ് മർദ്ദനം ഏറ്റത്. റേഷൻ കടയിൽ വരുന്ന മുഴുവൻ ഉപഭോക്താക്കൾക്കും സനിട്ടെയ്‌സർ ഉപയോഗിക്കണം എന്ന കർശന നിർദ്ദേശം ആണ് സിവിൽ സപ്ലൈസ് വകുപ്പ് റേഷൻ കടകളിൽ നൽകിയിരിക്കുന്നത്. എന്നാല് ശനിയാഴ്ച ഉച്ചയോടെ റേഷൻ കടയിൽ എത്തിയ ജയിംസ് തേനെപ്ലാക്കൻ എന്ന കാർഡുടമ സനിട്ടൈസർ ഉപയോഗിക്കാൻ വിസമ്മതിക്കുകയും ഇതുമൂലം വിരലടയാളം പതിക്കുവാൻ പ്രശ്നങ്ങൾ ഉണ്ടെന്ന് കടയുടമ
പറഞ്ഞതിൽ കാർഡുടമ പ്രകോപിതനാവുകയും സുഭാഷിനെ മർദ്ദിക്കുകയും ആണ് ഉണ്ടായത്. സംഭവത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി ഐ ടീ യു കണ്ണൂർ ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധം അറിയിച്ചു. കുറ്റക്കാരനെ അറസ്റ്റു ചെയ്തു നിയമനടപടി സ്വീകരിക്കണം എന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഇത്തരം പ്രവണതകൾ നടത്തുന്ന ആളുകളെ പൊതുജനങ്ങൾ ഒറ്റപ്പെടുത്തണം എന്നും ജില്ലാ കമ്മിറ്റ് ആഹ്വാനം ചെയ്തു




By onemaly