കോവിഡിന്‍െറ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്​ തുടക്കമിടുന്നത്​ സമ്ബൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിന് – Sreekandapuram Online News-
Tue. Sep 22nd, 2020




ന്യൂഡല്‍ഹി: കോവിഡിന്‍െറ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത്​ തുടക്കമിടുന്നത്​ സമ്ബൂര്‍ണ്ണ സ്വകാര്യവല്‍ക്കരണത്തിന്​. കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ച​ സാമ്ബത്തിക പാക്കേജുകളെല്ലാം ലക്ഷ്യമിടുന്നത്​ സ്വകാര്യവല്‍ക്കരണം. മുമ്ബ്​ പൊതുമേഖലാ കമ്ബനികള്‍ മാത്രമുണ്ടായിരുന്ന മേഖലകളിലും സ്വകാര്യ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു​.

സ്വാശ്രയ ഇന്ത്യ എന്ന നയത്തിലൂന്നി പുതിയ പൊതുമേഖല വ്യവസായ നയം കൊണ്ടുവരുമെന്ന് ഞായറാഴ്​ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍​ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ചില മേഖലകളിലൊഴികെ മറ്റ്​ എല്ലായിടത്തും സ്വകാര്യ മേഖലക്ക്​ അവസരം നല്‍കും. സ്​ട്രാറ്റജിക്​ സെക്​ടറുകളെന്ന്​ അറിയപ്പെടുന്ന പ്രത്യേക മേഖലകളില്‍ ഒരു കമ്ബനിയെങ്കിലും പൊതുമേഖലയിലുണ്ടാവുമെന്ന്​ ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേ​​ന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രഖ്യാപിക്കു​േമ്ബാഴാണ്​ അതിവേഗം സ്വകാര്യ വല്‍ക്കരണത്തിനുള്ള നടപടികള്‍ ധനമന്ത്രി അറിയിച്ചത്​. കഴിഞ്ഞ ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട്​ പ്രഖ്യാപനങ്ങളുണ്ടായിരുന്നു.




By onemaly