ഒരു രാഷ്ട്രം ഒരു ഡിജിറ്റല്‍ സംവിധാനം പദ്ധതി; ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക – Sreekandapuram Online News-
Sat. Sep 26th, 2020
ഒരു രാഷ്ട്രം ഒരു ഡിജിറ്റല്‍ സംവിധാനം പദ്ധതി; ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക

ന്യൂഡല്‍ഹി: സാമ്ബത്തിക പാക്കേജ് അഞ്ചാം ഘട്ടം വിശദീകരിച്ച്‌ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്ര സാമ്ബത്തിക പാക്കേജിന്റെ അവസാന ഘട്ടത്തില്‍ ഏഴ് പ്രഖ്യാപനമാണ് ഇന്ന് നടത്തുന്നത്. തൊഴിലുറപ്പ്, ആരോഗ്യ- വിദ്യാഭ്യാസം,വ്യവസായം, കമ്ബനി നിയമം, വ്യവസായ സൗഹൃദം. പൊതു മേഖലാ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയിലാണ് പ്രഖ്യാപനം നടത്തുക. ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ തുക വകയിരുത്തും. എല്ലാ ജില്ലകളിലും ഒരു പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി ബ്ലോക്കുകള്‍ തുടങ്ങും. ഏത് പകര്‍ച്ചവ്യാധി വന്നാലും പരിശോധിക്കാന്‍ ബ്ലോക്ക് തലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ തുക ചിലവഴിക്കും. എല്ലാ ബ്ലോക്കുകളിലും പൊതുജനാരോഗ്യ ലാബുകള്‍ തുടങ്ങും.

ഒരു രാഷ്ട്രം ഒരു ഡിജിറ്റല്‍ സംവിധാനം പദ്ധതി തുടങ്ങും. പ്രധാനമന്ത്രിയുടെ ഇ വിദ്യാ പദ്ധതി ഉടന്‍ തുടങ്ങും. 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സ് അനുമതി നല്‍കും. വിദ്യാഭ്യാസത്തിനായി റേഡിയോയോയും വ്യാപകമായി ഉപയോഗിക്കും. കാഴ്ച, കേള്‍വി ശേഷി ഇല്ലാത്തവര്‍ക്കായി പ്രത്യേക ഇ കോഴ്‌സുകള്‍ തുടങ്ങും. ചെറുകിട വ്യവസായങ്ങളില്‍ ജപ്തി നടപടികള്‍ ഒരുവര്‍ഷത്തേക്ക് ഇല്ല. കിട്ടാക്കട നടപടി ഒരു വര്‍ഷത്തേക്കില്ല. പാര്‍ലമെന്റ് ചേരുമ്ബോള്‍ നിയമം പാസാക്കും
By onemaly