Mon. Sep 28th, 2020




തിരുവനന്തപുരം :തലസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ശരിയായി മാസ്‌ക് ധരിക്കാതെ നടക്കുന്നവരെ ഇന്നു മുതല്‍ പിടികൂടി പിഴ ഈടാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

പലരും വായും മൂക്കും മൂടുന്ന രീതിയില്‍ അല്ലാതെ താടിയിലും, കഴുത്തിലും മാസ്‌ക് ധരിച്ചു നടക്കുന്നുണ്ട്. ഇതാണ് പരിശോധന ശക്തമാക്കാന്‍ കാരണം.

ഏപ്രില്‍ മുതല്‍ പൊതുയിടങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച്‌ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

ആദ്യ തവണ പിടിച്ചാല്‍ 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ 5000 രൂ




By onemaly