‘കൊവിഡ് എന്ന അസുരനെ കൊല്ലാന്‍ ദൈവങ്ങള്‍ക്കേ കഴിയൂ’ ; അടച്ചിട്ട അമ്ബലങ്ങള്‍ തുറക്കണമെന്ന് പുരോഹിതരുടെ സംഘടന – Sreekandapuram Online News-
Sat. Sep 19th, 2020
ന്യൂഡല്‍ഹി: കൊവിഡ് വൈറസ് ഒരു അസുരനാണെന്നും അതിനെ നശിപ്പിക്കാന്‍ ദൈവികശത്കിതകള്‍ക്ക് മാത്രമേ കഴിയൂ എന്ന് പുരോഹിതരുടെ ദേശീയ സംഘടന. കൊവിഡ‌് രോഗത്തിനെതിരായ പോരാട്ടത്തെ സഹായിക്കുന്നതിന് അമ്ബലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കിയ കത്തിലാണ് അഖില ഭാരതീയ തീര്‍ത്ഥ പുരോഹിത് മഹാസഭ ഇക്കാര്യം പറഞ്ഞത്. അമ്ബലങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നാല്‍ കൊവിഡ് വൈറസിന് ഒരു അപകടവും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് സംഘടനയുടെ ദേശിയ അദ്ധ്യക്ഷന്‍ മഹേഷ് പതക് പറയുന്നു.

അമ്ബലങ്ങള്‍ അടച്ചത് പുരോഹിതര്‍ക്ക് വരുമാന നഷ്ടം ഉണ്ടാക്കിയെന്നും അവര്‍ക്കായി പ്രത്യേക സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചില നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കാമെന്നും കത്തില്‍ പറയുന്നു.

ദൈവിക ശക്തികള്‍ക്ക് മാത്രം കൊല്ലാന്‍ കഴിയുന്ന ഒരു അസുരനാണ് കൊവിഡ് വൈറസ്. ക്ഷേത്രങ്ങള്‍ അടച്ചതോടെ ദൈവങ്ങളും വിശ്വാസികളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. വീടുകളില്‍ വെച്ച്‌ നടത്തുന്ന പ്രാര്‍ത്ഥനകളിലൂടെ ആ അകലം ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്ബലങ്ങള്‍ തുറക്കുന്നത് വഴി ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളുടെ ഫലമായി ദൈവത്തിന് ഭക്തരെ രക്ഷപ്പെടുത്താന്‍ കഴിയും എന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
By onemaly