നാളെ​ സമ്ബൂര്‍ണ ലോക്​ഡൗണ്‍; അവശ്യസാധന വില്‍പനശാലകള്‍ തുറക്കാം – Sreekandapuram Online News-
Thu. Sep 24th, 2020




തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്​ച​ സമ്ബൂര്‍ണ ലോക്​ഡൗണ്‍. ചരക്ക്​ വാഹനങ്ങളും ആരോഗ്യ ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങളും നിരത്തിലിറക്കാം. അടിയന്തര ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക്​ മാത്രമാണ്​ യാത്രാനുമതി. അവശ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.

പാല്‍ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക്​ അനുമതിയുണ്ട്. മാധ്യമങ്ങള്‍, ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ലാബുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കും. കല്യാണങ്ങള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കുമല്ലാതെ ആളുകള്‍ ഒത്തുകൂടരുത്​.

നടന്നും സൈക്കിളിലും പോകുന്നത്​ അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്ബതുവരെ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ റോഡുകളില്‍ കഴിഞ്ഞയാഴ്ച ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇൗ ഞായറാഴ്​ചയും തുടരും. പുലര്‍ച്ച അഞ്ചുമുതല്‍ രാവിലെ പത്തുവരെയാണ് നിയന്ത്രണം. ഇൗ വഴി അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് പൊലീസി​​െന്‍റ പാസ് വാങ്ങണം.

സമ്ബൂര്‍ണ ലോക്ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ല പൊലീസ്​ മേധാവികള്‍ക്ക്​ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. വയനാട് ഉള്‍പ്പെടെ കണ്ടെയ്​ന്‍മ​െന്‍റ് മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മേഖലകളിലേക്കും അവിടെനിന്ന് പുറത്തേക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമേ യാത്രകള്‍ അനുവദിക്കൂ.




By onemaly