പാലക്കാട്: കോവിഡ് സ്ഥിരീകരിച്ച പാലക്കാട് മുതലമട സ്വദേശിയുടെ സമ്ബര്‍ക്ക പട്ടികയില്‍ രമ്യ ഹരിദാസ് എം.പിയും നെന്മാറ എം.എല്‍.എ കെ. ബാബുവും. രോഗി ചികിത്സ തേടിയ മുതലമല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മേയ് ഒമ്ബതിന് ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.
നഴ്സസ് ദിനാചരണ ചടങ്ങില്‍ ഇവരെകൂടാതെ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, േബ്ലാക്ക്, പഞ്ചായത്ത് മെമ്ബര്‍മാര്‍ തുടങ്ങിയവരടക്കം പൊതുപ്രവര്‍ത്തകരും ഉണ്ടായിരുന്നു. വാളയാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് രമ്യ ഹരിദാസ് എം.പി 12 മുതല്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരം ക്വാറന്റീനിലാണ്.
നെന്മാറ എം.എല്‍.എയുമായ കെ. ബാബുവിനോടും ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികളടക്കം നൂറോളം പേര് മുതലമട സ്വദേശിയുടെ സമ്ബര്‍ക്കപട്ടികയിലുണ്ട്. രോഗി പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.