കൊറോണ പ്രതിരോധനിർദേശം വ്യാഴാഴ്ച വൈകിട്ട് കുർബാന നടത്തിയതിന്റെ പേരിൽ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരേ രാജപുരം പോലീസ് കേസെടുത്തു – Sreekandapuram Online News-
Thu. Sep 24th, 2020




കൊറോണ പ്രതിരോധനിർദേശം നിലനിൽക്കെ നാനൂറോളം ആളുകളെ പങ്കെടുപ്പിച്ച് പനത്തടി സെയ്ന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയത്തിൽ വ്യാഴാഴ്ച വൈകിട്ട് കുർബാന നടത്തിയതിന്റെ പേരിൽ വികാരി ഫാ. തോമസ് പട്ടാംകുളം, സഹവികാരി ഫാ. ജോസഫ് ഓരത്ത് എന്നിവർക്കെതിരേ രാജപുരം പോലീസ് കേസെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് കേസ്. കുർബാന റവന്യൂ-പോലീസ് അധികൃതർ ഇടപെട്ട് നിർത്തിവെപ്പിക്കുകയും ചെയ്തു. കൊറോണയുമായി ബന്ധപ്പെട്ട് സർക്കാർനിർദേശം പാലിക്കാത്തതിന് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യകേസാണിത്. വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണതിരുനാളുമായി ബന്ധപ്പെട്ടായിരുന്നു കുർബാന.

50-ൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുനടത്തരുതെന്ന് പോലീസ് മൂന്നുദിവസം മുൻപ് വൈദികരോട് നിർദേശിച്ചിരുന്നു. മതമേലധ്യക്ഷൻമാരും വിലക്കിയിരുന്നു. ഇതുമറികടന്ന് ചടങ്ങ് നടത്തിയതോടെ നാട്ടുകാർ പോലീസിനെയും കളക്ടറെയും വിവരമറിയിച്ചു. തുടർന്ന് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ കെ.എം.ആന്റണി, രാജപുരം ഇൻസ്‌പെക്ടർ ബാബു പെരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചടങ്ങുതടഞ്ഞ് വൈദികർക്കെതിരേ കേസെടുക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവും കൊറോണ പ്രതിരോധനിർദേശവും ലംഘിച്ചതിന് 188, 296 വകുപ്പുകൾ പ്രകാരമാണ് കേസ്. മലയോരത്തെ മറ്റുചില ആരാധനാലയങ്ങളിലും അമ്പതിലേറെപ്പേർ പങ്കെടുക്കുന്ന ചടങ്ങുകൾ നടക്കുന്നതായി ആക്ഷേപമുണ്ട്.




By onemaly