സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് വയനാട് മൂന്ന് വീതം, കണ്ണൂർ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19. കാസര്‍കോട് 10, മലപ്പുറത്ത് അഞ്ച്, പാലക്കാടും വയനാടും മൂന്ന് വീതവും കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരിലുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. 14 പേര് പുറത്തുനിന്നും വന്നവരാണ്. ഏഴ് പേര് വിദേശത്ത് നിന്നും ചെന്നൈ രണ്ട്, മുംബൈ നാല് ബെംഗളുരൂ ഒന്ന് എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍.
സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. സമ്ബര്‍ക്കത്തിലൂടെയാണ് 11 പേര്‍ക്ക് വന്നത്. കാസര്‍കോട് ഏഴ് പേര്‍ക്ക് വയനാട്ടില്‍ മൂന്ന് പേര്‍ക്ക് പാലക്കാട് ഒരാള്‍ക്കും സമ്ബര്ക്കത്തിലുടെയാണ് വന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോടും ഒരു പൊലീസുകാരന് വയനാട്ടിലും കൊവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം കേരളത്തിന് അനുവദിച്ച സ്പെഷ്യല്‍ ട്രെയിനില്‍ കേരളത്തിലെ സ്റ്റോപ്പുകളില്‍ നിന്നും ആരെയും കയറ്റില്ല എന്ന് റെയില്‍വേ. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. നിലവില്‍ കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് ട്രെയിന്‍ സ്റ്റോപ്പുളളത്. ട്രെയിന്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ നിന്നുളളവര്ക്കല്ലാതെ മറ്റുളളവരെ ട്രെയിനില്‍ കയറ്റേണ്ടെന്നാണ് നിര്‍ദേശം.
സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് തീരുമാനമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. വൈകാതെ തുറക്കുമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരും. ബാറില്‍ പാഴ്സലിനായി പ്രത്യേക കൌണ്ടര്‍ തുറക്കുകയും ബെവ്കോയിലെ അതേ വിലയ്ക്ക് ബാറില്‍ നിന്നും മദ്യം നല്‍കാനുളള ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ബിവ്റേജസ് കോര്‍പ്പറേഷന്റെയും സിവില്‍ സപ്ലൈസിന്റെയും അടക്കം സംസ്ഥാനത്ത് 303 മദ്യശാലകളാണുളളത്.