
പാലക്കാട്: വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍എമാരും എംപിമാരും ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. വി.കെ ശ്രീകണ്ഠന്, രമ്യാഹരിദാസ്, ടി.എന്‍ പ്രതാപന് എന്നീ എംപിമാരും എം.എല്‍.എമാരായ ഷാഫി പറമ്ബില്‍, അനില്‍ ഐക്കര എന്നിവരോടുമാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്ബര്ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.അഞ്ച് ഡിവൈഎസ്പിമാര്‍ കോയമ്ബത്തൂര്‍ ആര്‍ഡിഒയും അടക്കം നാനൂറോളം പേര് ക്വാറന്റീനിലാണ്. അമ്ബത് മാധ്യമപ്രവര്‍ത്തകരും 100 പോലീസുകാരും ഇതില്‍ ഉള്‍പ്പെടും.