വയനാട്ടില്‍ നിയന്ത്രണം ലംഘിച്ച്‌ ഇഫ്താര്‍; 20 പേര്‍ക്കെതിരെ കേസ് – Sreekandapuram Online News-
Sat. Sep 19th, 2020
കല്‍പ്പറ്റ: വയനാട് ജില്ലയിലെ ഹോട്ട് സ്പോട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഇഫ്താര്‍ വിരുന്ന് നടത്തിയ സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തു. നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ചൊവ്വാഴ്ച വൈകീട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിരുന്ന് നടന്നത്.

20 പേര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അമ്ബലവയല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നിരവധി പേര്‍ രോഗബാധിതരായുള്ള തമിഴ്നാട്ടിലെ കോയമ്ബേട് മാര്‍ക്കറ്റില്‍ പോയിവന്ന ലോറി ഡ്രൈവര്‍ക്കും ചെറുമകള്‍ക്കും കോവിഡ് സ്ഥരീകരിച്ചതോടെയാണ് നെന്മേനി പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്.
By onemaly